പത്തനാപുരം: തോരാതെ പെയ്യുന്ന മഴയിൽ പിറവന്തൂർ- തെന്മല പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഓലപ്പാറ ചപ്പാത്ത് പാലം കരകവിഞ്ഞതിനെ തുടർന്ന് മേഖലയിലുള്ളവർ ഒറ്റപ്പെട്ടു. വനമേഖലയിലുള്ളവർ പുറം ലോകവുമായി ബന്ധപ്പെടാനാകാത്ത വിധം ദുരിതത്തിലാണ്.നൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ടു.
വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനായിട്ടില്ല. മരങ്ങൾ കടപുഴകി വൈദ്യുതി പോസ്റ്റുകളും,വൈദ്യുതി കമ്പികളും തകർന്നു. വിളക്കുടി ഗ്രാമപഞ്ചായത്തിലെ ആവണീശ്വരം ചുടുകട്ടചൂളക്ക് സമീപം വെളളംകയറിയ വീടുകളിലുള്ളവർ ബന്ധുവീടുകളിലാണ്. പ്രദേശത്തെ ഇരുപതോളം വീടുകളിലാണ് വെളളം കയറിയത്. ഇഷ്ടിക കളം നിറഞ്ഞതോടെയാണ് വീടുകളിൽ വെളളം കയറിയത്. കല്ലടയാറ്റിലും,അച്ചൻകോവിൽ ആറിലും ക്രമാതീതമായി ജലനിരപ്പുയരുന്നത് തീരദേശവാസികളെ ഭീതിയിലാഴ്ത്തിയട്ടുണ്ട്.