photo
പേരയം നീരൊഴിക്കൽ വള്ളിവിള ഇടത്തുണ്ടിൽ വീട്ടിൽ അനിൽ കുമാറിന്റെ വീടിന് മുകളിലേക്ക് തേക്ക് മരം വീണ നിലയിൽ

കുണ്ടറ:പേരയം നീരൊഴിക്കൽ വള്ളിവിള ഇടത്തുണ്ടിൽ വീട്ടിൽ അനിൽ കുമാറിന്റെ വീടിന് മുകളിലേക്ക് തേക്ക് മരം വീണു മേൽക്കൂര തകർന്നു. വെള്ളിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു അപകടം.അനിൽകുമാറും ഭാര്യയും,അനുജത്തിയും രണ്ട് കുട്ടികളും വീട്ടിൽ ഉണ്ടായിരുന്നു. മേൽക്കൂരയ്ക്കു താഴെ തടികൊണ്ട് പാകിയ തട്ട് ഉണ്ടായിരുന്നതിനാൽ വലിയ അപായം ഒഴിവായി. ഓട് തകർന്ന് തട്ടിലേക്ക് വീഴുകയായിരുന്നു. എല്ലാവരും ഉറക്കത്തിലായിരുന്നു. ശബ്ദം കേട്ട് ഉണർന്ന് എല്ലാവരും പുറത്തേക്ക് ഓടി.ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മരം മുറിച്ചുമാറ്റി.