വടക്കുംതല: 2014 ൽ പനയന്നാർകാവ് ഭഗവതി ക്ഷേത്രത്തിലെ മീനഭരണി ഉത്സവ കൊടിയേറ്ററ്റിന് ഭക്തർ നടയ്ക്കിരുത്തിയ കാളിദാസൻ സുഖചികിത്സ കഴിഞ്ഞ് ഇന്ന് ഓച്ചിറ പരബ്രഹ്മ ക്ഷേത്രസന്നിധിയിലെത്തും. ഓണാട്ടുകര ഗജപ്രജം ആനപ്രേമിസംഘത്തിന്റെ നേതൃത്വത്തിൽ രാവിലെ നടക്കുന്ന ഗജപൂജയിലും ആനയൂട്ടിലും പങ്കെടുക്കും. നാലുമാസമായി ഡോ. സാജൻ, പാപ്പാൻ ശിവരാമൻ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു സുഖചികിത്സ. തൃശൂർ പൂരത്തിൽ പങ്കെടുക്കുന്ന ലക്ഷണമൊത്ത ആനകളിലൊന്നായിരുന്ന കാളിദാസൻ നാട്ടുകാരുടെ പ്രിയങ്കരനാണ്. 16ന് മുഴങ്ങോടി പാട്ടുപുരയ്ക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിൽ ഭക്തർ കാളിദാസനെ പട്ടാഭിഷേകം നൽകി സ്വീകരിക്കും.