youth-congress
യൂത്ത് കോൺഗ്രസ് പന്മന മണ്ഡലം കമ്മിറ്റി നടത്തിയ ക്വിറ്റ് ഇന്ത്യാ അനുസ്മരണ സദസ് ഡി.സി.സി വൈസ് പ്രസിഡന്റ് പി. ജർമിയാസ് ഉദ്ഘാടനം ചെയ്യുന്നു

പന്മന: ജനസംഘത്തിന്റെ അജണ്ട നടപ്പാക്കുന്ന ഭരണകൂടമായി നരേന്ദ്ര മോദിയും സംഘവും മാറിയെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് പി. ജർമിയാസ് പറഞ്ഞു. പന്മന മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി നടത്തിയ ക്വിറ്റ് ഇന്ത്യാ അനുസ്മരണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ഷബീർ ഖാന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് കോഞ്ചേരിൽ ഷംസുദ്ദീൻ, ഡി.സി.സി ജനറൽ സെക്രട്ടറി സന്തോഷ് തുപ്പാശ്ശേരി, പന്മന ബാലകൃഷ്ണൻ, പൊന്മന നിശാന്ത്, ബേബീസലീന, ജോസ് വിമൽരാജ്, സൽമാൻ പാരീസ്, നൗഫൽ, നിഷ, രഞ്ജിത്ത്,​ വിഷ്ണു വേണുഗോപാൽ, ഷംല നൗഷാദ്, പന്മന തുളസി, ജോർജ് ചാക്കോ, പ്രസന്നൻ ഉണ്ണിത്താൻ, അതുൽ,​ ഷമീർ, വേലായുധൻ കുട്ടി, പുഷ്പ, സുഹൈൽ, പ്രതാപൻ, മഹേഷ് എന്നിവർ സംസാരിച്ചു.