photo
അഞ്ചൽ കോമളത്ത് മരവീണ് തകർന്ന രാധാകൃഷ്ണന്റെ വീട്

അഞ്ചൽ :കഴിഞ്ഞദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും വീടിന്റെ മുകളിലേക്ക് മരം വീണ് വീട് തകർന്നു.ഉറങ്ങിക്കിടക്കുകയായിരുന്ന ഗൃഹനാഥനും ഭാര്യയ്ക്കും പരിക്കേറ്റു. അർധരാത്രിയോടെയാണ് സംഭവം. അഞ്ചൽ കോമളം രാഹുൽ മന്ദിരത്തിൽ രാധാകൃഷ്ണൻ (55)ഭാര്യ ഗീത ( 47) എന്നിവർക്കാണ് പരിക്കേറ്റത്. ഫയർഫോഴ്സും പൊലീസും നാട്ടുകാരും പഞ്ചായത്ത്, വില്ലേജ് അധികൃതരും എത്തി നടപടികൾ സ്വീകരിച്ചു.