rali
തീരദേശ ലഹരി വിമുക്ത വനിതാസമിതിയുടെയും ഫിഷർമൻ കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് പ്രോഗ്രാമിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ പ്രതികരണ റാലി കൊല്ലം വാടി ജംഗ്ഷനിൽ ഡെപ്യൂട്ടി മേയർ വിജയാ ഫ്രാൻസിസ് ഫ്ലാഗ് ഓഫ് ചെയ്യുന്നു

കൊല്ലം: തീരദേശ ലഹരി വിമുക്ത വനിതാസമിതിയുടെയും ഫിഷർമൻ കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് പ്രോഗ്രാമിന്റെയും ആമുഖ്യത്തിൽ തീരദേശത്ത് വർദ്ധിച്ചുവരുന്ന മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം തടയുന്നതിനായി പ്രതികരണ റാലിയും പൊതുസമ്മേളനവും നടത്തി. കൊല്ലം വാടി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച റാലി ഡെപ്യൂട്ടി മേയർ വിജയാ ഫ്രാൻസിസ് ഫ്ലാഗ് ഓഫ് ചെയ്തു. ഇരുന്നൂറിലധികം സ്ത്രീകൾ പങ്കെടുത്ത റാലി ബീച്ച് റോഡ് ചുറ്റി പള്ളിത്തോട്ടം കൊടിമരം മൈതാനിയിൽ സമാപിച്ചു.

കൊടിമരം മൈതാനിയിൽ നടന്ന പൊതുസമ്മേളനം കൊല്ലം അസിസ്റ്റന്റ്‌ എക്സൈസ് കമ്മീഷണർ ടി. താജുദ്ദീൻ കുട്ടി ഉദ്ഘാടനം ചെയ്തു. കൊല്ലം രൂപതാ വികാരി റവ. ഫാ. വിൻസെന്റ് മച്ചാഡോ, പള്ളിത്തോട്ടം കൗൺസിലർ വിനീത വിൻസെന്റ്, ഇടവക വികാരി റവ. ഫാ. സണ്ണി ഉപ്പൻ, എഫ്.സി.ഡി.പി ഡയറക്ടർ ഫാ. ജോബി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.