കൊട്ടാരക്കര: അക്ഷരം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ 25ന് കൊട്ടാരക്കര ശാന്തിഗിരി ആശ്രമത്തിൽ നടത്തുന്ന അക്ഷരം ഓണോത്സവം പരിപാടികളുടെ ഭാഗമായി വിളംബര സമ്മേളനം ചേർന്നു. കൊട്ടാരക്കര ഗാന്ധി ലെനിൻ ലൈബ്രറി ഹാളിൽ ചേർന്ന വിളംബര സമ്മേളനം അക്ഷരം ചെയർമാൻ പല്ലിശ്ശേരി ഉദ്ഘാടനം ചെയ്തു. റിട്ട.അദ്ധ്യാപകൻ പി.കെ.സോമദാസ് വെട്ടിക്കവല അദ്ധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ മണ്ണടി ചാണക്യൻ, പ്രഭാകുമാരി, അമ്പലപ്പുറം രാമചന്ദ്രൻ, എസ്.ബിജുരാജ്, വി.കെ.സന്തോഷ് കുമാർ, അജീഷ് കൃഷ്ണ എന്നിവർ സംസാരിച്ചു.