ചാത്തന്നൂർ: ഐ.എസ്.ഒ അംഗീകാരം ലഭിച്ച പഞ്ചായത്തുകളുടെ പട്ടികയിൽ ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് സ്ഥാനം പിടിച്ചു. ഔപചാരികമായ പ്രഖ്യാപനം ഉടൻ നടക്കുമെന്ന് പ്രസിഡന്റ് നിർമ്മല വർഗീസ് അറിയിച്ചു. ഇതിന്റെ ഭാഗമായി ആധുനിക രീതിയിലുള്ള ടോക്കൺ സംവിധാനം, ഇരിപ്പിടങ്ങൾ, അന്വേഷണ കൗണ്ടർ, അപേക്ഷാഫോറം എഴുതാനുള്ള സൗകര്യം, ശുദ്ധജലം, ഫീഡിംഗ് റൂം, ശുചിമുറി, ദിനപത്രങ്ങൾ, എൽ.ഇ. ഡിസ്‌പ്ളേ ബോർഡ്, ജനന മരണ വിവാഹ വിവരങ്ങൾക്ക് പ്രത്യേക കൗണ്ടർ, ഫയലുകൾക്ക് ഡിജിറ്റൽ സംവിധാനം, വികലാംഗർക്കും മുതിർന്നവർക്കും കൂടി സൗകര്യപ്രദമായ രീതിയിൽ സജ്ജമാക്കിയ ഓഫീസ് സംവിധാനം എന്നിവ കാര്യക്ഷമാക്കിയതായി പ്രസിഡന്റ് പറഞ്ഞു.