തൊടിയൂർ: ശക്തമായ കാറ്റിൽ പുലിയൂർ വഞ്ചിവടക്ക് പൊയ്യക്കരേത്ത് നിസാറിന്റെ വീടിന് മുകളിൽ തേക്ക് മരം കടപുഴകി വീണു. ശനിയാഴ്ച്ച പുലർച്ചെ ഒരു മണിയോടു കൂടിയാണ് സംഭവം. ഷീറ്റു മേഞ്ഞ വീടിന്റെ അടുക്കളയും തൊട്ടടുത്ത മുറിയും ഭാഗികമായി തകർന്നു. മറ്റൊരു മുറിയിൽ ഉറങ്ങുകയായിരുന്ന നിസാറും ഭാര്യ ഷക്കീലയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.പഞ്ചായത്ത് പ്രസിഡന്റ് കടവിക്കാട്ട് മോഹനനും തൊടിയൂർ വില്ലേജ് അധികൃതരും സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി. നിസാർ പെയിന്റിംഗ് തൊഴിലാളിയാണ്.