പാരിപ്പള്ളി: പാരിപ്പള്ളി അമൃത സ്കൂളിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെയും സോഷ്യൽ സയൻസ് ക്ലബിന്റെയും ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര നാണയ, കറൻസി, സ്റ്റാമ്പ് പ്രദർശനം സംഘടിപ്പിച്ചു. ആറ് ഭൂഖണ്ഡങ്ങളിലെ ബി.സി 500 കാലഘട്ടം മുതലുള്ള നാണയങ്ങൾ, കറൻസികൾ, സ്റ്റാമ്പുകൾ എന്നിവയുടെ പ്രദർശനമാണ് നടന്നത്. എസ്.പി.സിയുടെ പത്താംവാർഷികത്തോടനുബന്ധിച്ച് നടന്ന പ്രദർശനം പാരിപ്പള്ളി സി.ഐ സുധീർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജയപ്രകാശ്, പി.ടി.എ പ്രസിഡന്റ് രാധാകൃഷ്ണൻ, സീനിയർ അസിസ്റ്റന്റ് ഗിരിജാകുമാർ, സി.പി.ഒമാരായ സുഭാഷ്ബാബു, ബിന്ദു, സ്റ്റാഫ് സെക്രട്ടറി രാജലക്ഷ്മി, കെ. ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.