അഞ്ചൽ: വൻ ജനപങ്കാളിത്തമാണ് പ്രദർശന നഗരിയിൽ അനുഭവപ്പെടുന്നത്. നിരവധി ഗിന്നസ് റെക്കാഡുകൾ കരസ്ഥമാക്കിയ ശിലാ മ്യൂസിയത്തിലെ കാഴ്ചകൾ ഏവർക്കും നവ്യാനുഭമായി. ലോകത്തിലെ ഏറ്റവും ചെറിയ നാണയവും പത്തുലക്ഷം കോടിയുടെ ഒറ്റനോട്ടും ലോകത്തിലെ ഏറ്റവും വിലയുള്ള നോട്ടും ഇരുനൂറ്റിയമ്പത് രാജ്യങ്ങളിലെ കറൻസികളും ശിലാ മ്യൂസിയത്തിലെ വ്യത്യസ്ഥ കാഴച്ചയാണ്. അഞ്ചലിലെ കർഷകർ നേരിട്ട് തങ്ങളുടെ കാർഷികോല്പന്നങ്ങൾ പ്രദർശനവിപണനം നടത്തുന്ന അന്തിചന്ത വിഷരഹിത പച്ചക്കറികൾ തേടിയെത്തുന്നവർക്ക് അനുഗ്രഹമാവുകയാണ്.