പരവൂർ: ആൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പരവൂർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പരവൂർ മർച്ചന്റ്സ് അസോ. ഹാളിൽ സംഘടിപ്പിച്ച ഫോട്ടോഗ്രാഫി പ്രദർശനവും ക്ളാസും ജില്ലാ പ്രസിഡന്റ് സുഗതൻ ഗമനം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് അരുൺ പനയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എസ്. മൻസൂർ ഉപഹാര സമർപ്പണം നടത്തി. ജില്ലാ കമ്മിറ്റി അംഗം ജി. വാസുദേവൻ, മേഖലാ സെക്രട്ടറി ജിജോ പരവൂർ, യൂണിറ്റ് പ്രസിഡന്റുമാരായ കെ.ആർ. ബാബു, അനിൽ വേളമാനൂർ എന്നിവർ സംസാരിച്ചു. അസോസിയേഷൻ അംഗങ്ങൾക്കായി സംഘടിപ്പിച്ച ക്ലാസ് സാബു ഇളമ്പൽ നയിച്ചു.