പുനലൂർ: ശ്രീനാരായണ ഗുരുദേവൻ പറഞ്ഞതുപോലെ കടപ്പുറത്തെ മണൽത്തരികളെപ്പോലെ യോജിപ്പില്ലാത്ത സമുദായമാണ് നമ്മുടേതെന്ന രീതി മാറ്റിയെടുക്കണമെന്ന് എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ പറഞ്ഞു. ഇടമൺ കിഴക്ക് 854-ാംനമ്പർ എസ്.എൻ.ഡി.പി ശാഖയുടെ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റു സമുദായങ്ങൾക്ക് മാതൃകയാകുന്ന തരത്തിൽ ശാഖാ അംഗങ്ങളുടെ നേട്ടങ്ങളെ ലക്ഷ്യമിട്ട് വേണം ശാഖാ ഭാരവാഹികൾ പ്രവർത്തിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ശാഖാ പ്രസിഡന്റ് വി.കെ. വിജയൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ എൻ. സതീഷ് കുമാർ, ജി. ബൈജു, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ എസ്. സദാനന്ദൻ, കെ.വി. സുഭാഷ്ബാബു, അടുക്കളമൂല ശശിധരൻ, ശാഖാ വൈസ് പ്രസിഡന്റ് പി. സോമൻ, സെക്രട്ടറി എസ്. അജീഷ്, ശാഖാ കമ്മിറ്റി അംഗം ചന്ദ്രബാബു തുടങ്ങിയവർ സംസാരിച്ചു. ചികിത്സാ ധനസഹായ വിതരണം യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ് നിർവഹിച്ചു. തുടർന്ന് നടന്ന വനിതാസംഘം ശാഖാ വാർഷിക പൊതുയോഗം യോഗം അസി. സെക്രട്ടറി വനജാ വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഓമന പുഷ്പാംഗദൻ അദ്ധ്യക്ഷത വഹിച്ചു. വനിതാസംഘം യൂണിയൻ വൈസ് പ്രസിഡന്റ് ലതികാ രാജേന്ദ്രൻ, വനിതാസംഘം ശാഖാ സെക്രട്ടറി അജിതാഅനിൽ, യൂണിയൻ എക്സിക്യൂട്ടീവ് അംഗം വിജയമ്മ രവീന്ദ്രൻ, യൂത്ത് മൂവ്മെന്റ് ശാഖാ പ്രസിഡന്റ് അനു പി. വലിയവിള, വനിതാസംഘം കേന്ദ്ര കമ്മിറ്റി അംഗം വത്സലാ സോമരാജൻ തുടങ്ങിയവർ സംസാരിച്ചു. ശാഖയിലെ കുമാരീസംഘം രൂപീകരണ യോഗം വനിതാസംഘം പുനലൂർ യൂണിയൻ പ്രസിഡന്റ് ഷീലാ മധുസൂദനൻ ഉദ്ഘാടനം ചെയ്തു. പ്രാർത്ഥനാസമിതി പുനലൂർ യൂണിയൻ പ്രസിഡന്റ് ലതിക സുദർശനൻ മുഖ്യപ്രഭാഷണം നടത്തി. ശാഖാ വനിതാ സംഘം ഭാരവാഹികളായി ശ്രീലത രാധാകൃഷ്ണൻ(പ്രസിഡന്റ്), അനിതാ അനിൽ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. തുടർന്ന് യൂണിയൻ നേതാക്കൾക്കുള്ള സ്വീകരണവും അന്നദാനവും നടന്നു.