kbhargavan
ഭാർഗവൻ വക്കീൽ അനുസ്മരണവേദിയുടെ ആഭിമുഖ്യത്തിൽ ഓച്ചിറയിൽ നടന്ന കെ. ഭാർഗവൻ അനുസ്മരണ സമ്മേളനം ആ‌ർ. രാമചന്ദ്രിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: ദീർഘകാലം ഓച്ചിറ പരബ്രഹ്മ ക്ഷേത്രഭരണസമിതി സെക്രട്ടറിയും രക്ഷാധികാരിയുമായിരുന്ന അഡ്വ. കെ. ഭാർഗവൻ അനുസ്മരണ സമ്മേളനം ആ‌ർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ക്ഷേത്രഭരണസമിതി രക്ഷാധികാരി എം.സി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ. ഗോപിനാഥൻ, പി.ബി. സത്യദേവൻ, പി. അരവിന്ദാക്ഷൻ, നീലികുളം സദാനന്ദൻ, എൻ. അനിൽകുമാർ, എസ്. കൃഷ്ണകുമാർ, കെ. പി. ചന്ദ്രൻ, ചൂനാട് വിജയൻപിള്ള, പാറയിൽ രാധാകൃഷ്ണൻ, വയനകം സത്യൻ, പ്രകാശൻ വലിയഴീക്കൽ തുടങ്ങിയവർ സംസാരിച്ചു. ഓച്ചിറ പരബ്രഹ്മ ക്ഷേത്ര ഭരണസമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് പ്രൊഫ. ശ്രീധരൻപിള്ള അദ്ധ്യക്ഷത വഹിച്ചു. കളരിക്കൽ ജയപ്രകാശ്, ആർ.ഡി. പത്മകുമാർ, കെ. ജയമോഹൻ, എസ്. ശശിധരൻപിള്ള, കെ. ജ്യോതികുമാർ, എലമ്പടത്ത് രാധാകൃഷ്ണൻ, ബിമൽ ഡാനി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു.