govt-lps
ഹിരോഷിമ ദിനാചരണത്തിന്റെ ഭാഗമായി ഇടനാട് എൽ.പി സ്കൂൾ വിദ്യാർത്ഥികൾ നടത്തിയ ഒപ്പുശേഖരണം

ചാത്തന്നൂർ: ഇടനാട് ഗവ. എൽ.പി സ്‌കൂളിൽ ഹിരോഷിമ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സ്‌കൂൾ അങ്കണത്തിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത്‌ അംഗം പി. ഉഷാദേവി ഉദ്ഘാടനം ചെയ്തു. പ്രഥമാദ്ധ്യാപിക ജി.വി. ജ്യോതി മുഖ്യപ്രഭാഷണം നടത്തി.

അദ്ധ്യാപികമാരായ എം. കുഞ്ഞുമോൾ, സൂസന്നാമ്മ കോശി, ടി.എസ്. രമ്യ, സിനി ബേബി, റോസമ്മ, ലതിക, സുശീല എന്നിവർ സംസാരിച്ചു. സമാധാനത്തിന്റെ പ്രതീകമായ വെൺപതാകകളും സഡാക്കോ കൊക്കുകളും പ്ലക്കാർഡുകളുമായി വിദ്യാർത്ഥികളുടെ റാലി നടന്നു. തുടർന്ന് ഇടനാട് പാറയിൽ കടവ് ജംഗ്ഷനിൽ ലോകസമാധാനത്തിനായി ഒപ്പുശേഖരണവും നടന്നു.