ശാസ്താംകോട്ട: ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം പ്രളയബാധിത മേഖലയിലേക്ക് ആവശ്യമായ സാധനങ്ങൾ ശേഖരിക്കുന്നതിനായി കുന്നത്തൂർ താലൂക്ക് ഓഫീസിൽ കളക്ഷൻ സെന്റർ തുറന്നു. പ്രളയദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തിക്കാനായി കുന്നത്തൂർ താലൂക്കോഫീസിൽ ശേഖരിച്ച അവശ്യവസ്തുക്കളുടെ ആദ്യ ലോഡിന്റെ ഫ്ലാഗ് ഒാഫ് കോവൂർ കുഞ്ഞുമോൻ എം.എൽ.എ നിർവഹിച്ചു. സോമപ്രസാദ് എം.പി, ഡെപ്യൂട്ടി കളക്ടർ ജ്യോതിലക്ഷ്മി, തഹസിൽദാർ ബി. ലിസി എന്നിവർ പങ്കെടുത്തു.