fest
കേരള കൗമുദി അഞ്ചൽ ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന സാഹിത്യ സമ്മേളനം ശബരിഗിരി ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. വി.കെ. ജയകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഡോ. കെ.വി. തോമസ് കുട്ടി, എ.ജെ. പ്രതീപ്, അനീഷ് കെ. അയിലറ, പി. അരവിന്ദൻ, മാത്ര രവി എന്നിവർ സമീപം

അഞ്ചൽ: കേരള കൗമുദി അഞ്ചൽ ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന സാഹിത്യ സമ്മേളനം ശബരിഗിരി ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. വി.കെ. ജയകുമാർ ഉദ്ഘാടനം ചെയ്തു. കുട്ടികളെ മൂല്യബോധമുള്ളവരാക്കാൻ സാഹിത്യത്തിന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. പുനലൂർ എസ്.എൻ.ഡി.പി. യൂണിയൻ വൈസ് പ്രസിഡന്റും അഞ്ചൽ വിശ്വഭാരതി കോളേജ് പ്രിൻസിപ്പലുമായ എ.ജെ. പ്രതീപ് മുഖ്യ പ്രഭാഷണം നടത്തി. സമ്മേളനത്തിൽ അഞ്ചൽ സെന്റ് ജോൺസ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. കെ.വി. തോമസ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. അനീഷ് കെ. അയിലറ, മാത്ര രവി, പി. അരവിന്ദൻ, ജി. കമലാസൻ, വിളക്കുപാറ സുദർശനൻ, വി. മുരളി, കെ. സുന്ദരേശൻ തഴമേൽ, കെ. സുകുമാരൻ തുടങ്ങിയവർ സംബന്ധിച്ചു. അഞ്ചൽ ഗോപൻ സ്വാഗതവും അഞ്ചൽ ജഗദീശൻ നന്ദിയും പറ‌ഞ്ഞു.