c
അഞ്ചൽ ഫെസ്റ്റിൽ ഗാനമേള അവതരിപ്പിച്ച പിന്നണി ഗായിക നവമി. ജെ. നിവാസ്, നമിത. ജെ. നിവാസ്, എസ്. ബിജുരാജ്, ആദിത്യൻ

അഞ്ചൽ : ഒരുപിടി നല്ല ഗാനങ്ങളുമായാണ് പിന്നണി ഗായിക നവമി.ജെ.നിവാസും സംഘവും അഞ്ചൽഫെസ്റ്റ് വേദിയിലെത്തിയത്. എന്നും കേൾക്കാൻ കൊതിയ്ക്കുന്ന പാട്ടുകൾ സ്വരമാധുരിയോടെ അവർ പാടി. ഇടയ്ക്ക് തമിഴിലെയും ഹിന്ദിയിലെയും അടിപൊളി ഗാനങ്ങളുമുണ്ടായിരുന്നു. നമിത.ജെ.നിവാസും ആദിത്യനും പാട്ടുപാടി മികവ് കാട്ടിയപ്പോൾ കാഴ്ചക്കാരനായി എത്തിയ ഇന്റർ നാഷണൽ ചെസ് ആർബിറ്റർ എസ്.ബിജുരാജ് ഹിന്ദി ഗാനവുമായി കൂടെ ചേർന്നു. ചക്കര പന്തലിൽ തേന്മഴ പെയ്യുന്ന എന്ന നാടക ഗാനം നമിത പാടിയത് സദസ്സിനു നന്നേ രസിച്ചു. കലാപ്രതിഭകൾക്ക് മെഡലുകളും മെമന്റോയും സമ്മാനിച്ചു. ഹൈ അലെർട്ട്, ഗുരുസാഗരം ചിത്രങ്ങളിലുടെയാണ് നവമി പിന്നണി ഗാനരംഗത്ത്‌ എത്തിയത്. തൃപ്പൂണിത്തുറ ആർ.എൽ.വി സംഗീത കോളേജിൽ ബി.എ വിദ്യാർത്ഥിനിയാണ്.