gandhi-bhavan
പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ, സ്നേഹാശ്രമം ചെയർമാൻ ബി. പ്രേമാനന്ദ് സെക്രട്ടറി ആർ. രാധാകൃഷ്ണൻ എന്നിവർ വേളമാനൂർ സ്നേഹാശ്രമത്തിലെ പുതിയ അന്തേവാസി ബൈജുവിനെ സ്വീകരിക്കുന്നു

ചാത്തന്നൂർ: ജീവിത സായന്തനത്തിൽ കൂടപ്പിറപ്പുകളും ഭാര്യയും മക്കളും ഉപേക്ഷിച്ച മദ്ധ്യവയ്കന് പത്തനാപുരം ഗാന്ധിഭവന്റെ ഉപകേന്ദ്രമായ വേളമാനൂർ സ്നേഹാശ്രമം അഭയം നൽകി. കല്ലമ്പലം ഒറ്റൂർ കുന്നുവിള വീട്ടിൽ വി. ബൈജുവിനെയാണ് സ്വത്തുക്കളെല്ലാം അപഹരിച്ചശേഷം ബന്ധുക്കൾ ഉപേക്ഷിച്ചത്.

നാട്ടിൽ അറിയപ്പെടുന്ന ഗായകനും കാഥികനുമായിരുന്ന ബൈജുവിനെ ഒറ്റൂർ ഗ്രാമ പഞ്ചായത്ത് അധികൃതരും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരും ചേർന്ന് സ്നേഹശ്രമത്തിൽ എത്തിക്കുകയായിരുന്നു. ഒറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ്‌, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി. രതീഷ്, മണബൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സുരേഷ് കുമാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരായ ഗിനിലാൽ, ഷാജി എന്നിവരാണ് ബൈജുവിനെ സ്നേഹാശ്രമത്തിൽ ഏൽപ്പിച്ചത്.

പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ,​ വേളമാനൂർ ഗാന്ധിഭവൻ സ്നേഹശ്രമം പ്രസിഡന്റ് ബി. പ്രേമാനന്ദ്, സെക്രട്ടറി പത്മാലയം ആർ. രാധാകൃഷ്ണൻ, വർക്കിംഗ് ചെയർമാൻ പി.എം. രാധാകൃഷ്ണൻ, വൈസ് ചെയർമാൻ തിരുവോണം രാമചന്ദ്രൻപിള്ള, ഗാന്ധിഭവൻ പി.ആർ.ഒ അനിൽ, ബി. സുനിൽകുമാർ, രാജേന്ദ്രകുമാർ, കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് അംഗം ആർ.ഡി. ലാൽ, വെൽഫെയർ ഓഫീസർ റുവൽസിംഗ്,​ പി.ആർ.ഒ ഷിബുറാവുത്തർ,​ ജെ.പി. ഭൂമിക്കാരൻ, സെയ്ഫ് വേളമാനൂർ, ആലപ്പാട് ശശിധരൻ, രാമചന്ദ്രൻപിള്ള, ജയശ്രീ, സുഗതൻ ബാബു എന്നിവർ ചേർന്ന് ബൈജുവിനെ വരവേറ്റു.