ശാസ്താംകോട്ട: മൈനാഗപ്പള്ളി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെയും ശാസ്താംകോട്ട ഫുഡ് സേഫ്റ്റി ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തിൽ മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്തിന്റെ പരിധിയിലുള്ള ഹോട്ടലുകൾ, ബേക്കറി, പലഹാര നിർമ്മാണ യൂണിറ്റുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. പരിശോധനയിൽ പാളിച്ച കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് നോട്ടീസ് വിതരണം ചെയ്യുകയും തുടർനടപടി സ്വീകരിക്കുകയും ചെയ്തു. സാമൂഹ്യ ആരോഗ്യ കേന്ദ്രം ഹെൽത്ത് ഓഫീസർ ഡോ. ബൈജു , ഹെൽത്ത് ഇൻസ്പെക്ടർ വിനോദ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അജിത് കുമാർ.കെ, ഗോപകുമാർ, നൗഷാദ്, ഫുഡ് സേഫ്റ്റി ഓഫീസർ റമീസ, ഒ.എ. ബിജി എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.