അഞ്ചൽ: പാമ്പുകളുടെ സ്നേഹിതനും രക്ഷകനുമായ വാവ സുരേഷ് ഇന്ന് കേരള കൗമുദിയുടെ അഞ്ചൽ ഫെസ്റ്റിലെത്തും.
പാമ്പുകൾ നമ്മുടെ ശത്രുക്കളല്ല, അവയും നമ്മെപ്പോലെ ഈ ഭൂമിയിലെ കോടാനുകോടി ജീവജാലങ്ങളിൽ ഒന്ന് മാത്രം. അവയെ ഉപദ്രവിക്കരുത്, കൊല്ലരുത്: ഈ സന്ദേശവുമായാണ് വാവാ സുരേഷ് എത്തുന്നത്. ഇന്നു വൈകിട്ട് അഞ്ചു മണിക്കാണ് ബോധവൽക്കണ ക്ളാസ്.
കേരളത്തിൽ പൊതുവെ കാണപ്പെടുന്ന പാമ്പുകളെക്കുറിച്ചും, അവയുടെ സഞ്ചാരപഥങ്ങൾ, പ്രജനനം, പാമ്പുകടിയേറ്റാൽ ചെയ്യേണ്ട പ്രഥമ ശുശ്രുഷകൾ, മുൻകരുതലുകൾ തുടങ്ങിയ ഒട്ടേറെ വിവരങ്ങൾ പങ്കുവയ്ക്കുന്ന ബോധവൽക്കരണ ക്ളാസ് കാണികൾക്ക് നവ്യാനുഭവമായിരിക്കും