photo
സ്കൂൾ സ്പോർട്സ് അക്കാഡമിക്കുവേണ്ടി നിർമ്മിച്ച കളിസ്ഥലം ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ബിജുലാൽ ഉദ്ഘാടനം ചെയ്യുന്നു.സ്കൂൾ മാനേജർ അംബികാപത്മാസനൻ, ആർ.പത്മാസനൻ തുടങ്ങിയവർ സമീപം

കൊല്ലം: അർക്കന്നൂർ വി.എച്ച്.എസ്.ഇയിൽ പുതുതായി പണികഴിപ്പിച്ച കളിസ്ഥലം നാടിന് സമർപ്പിച്ചു. സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ സ്പോർട്സ് അക്കാഡമിക്കുവേണ്ടി നിർമ്മിച്ച കളിസ്ഥലം ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ബിജുലാൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഉമാദേവി സ്വാഗതം പറഞ്ഞു. വാർഡംഗം ത്രിവിക്രമൻ നായർ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ മാനേജർ അംബികാ പത്മാസനൻ, ആ‌ർ. പത്മാസനൻ, സ്കൂൾ സ്പോർട്സ് അക്കാഡമി ഇൻ ചാർജ് സലീഷ്. കെ.ആർ. എന്നിവർ സംസാരിച്ചു. പതിമൂന്ന് ലക്ഷം ചെലവഴിച്ചാണ് 70 മീറ്റർ നീളവും 40 മീറ്റർ വീതിയുമുള്ള കളിസ്ഥലം നിർമ്മിച്ചത്.