photo
നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ പുല്ലാമല വാർഡിൽ സൗജന്യ പാചക വാതക കണക്ഷൻ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്തംഗം വി.കെ. ജ്യോതി നിർവഹിക്കുന്നു

കൊട്ടാരക്കര: നെടുവത്തൂർ ഗ്രാമ പഞ്ചായത്തിലെ പുല്ലാമല വാർഡിൽ 32 ബി.പി.എൽ കുടുംബങ്ങളിലെ വനിതകൾക്ക് പ്രധാനമന്ത്രി ഉജ്ജ്വൽ യോജന പദ്ധതി പ്രകാരം സൗജന്യ ഗ്യാസ് കണക്ഷൻ അനുവദിച്ചു. പുല്ലാമല ഗവ.ഡബ്ളിയു.എൽ.പി സ്കൂളിൽ നടന്ന കണക്ഷൻ വിതരണവും സുരക്ഷാ പരിശീലന ക്ലാസും ഗ്രാമപഞ്ചായത്തംഗം വി.കെ. ജ്യോതി ഉദ്ഘാടനം ചെയ്തു. മലയിൽ ഇൻഡെയ്ൻ ഗ്യാസ് സർവ്വീസ് മാനേജർ സി.എ. ജയപ്രകാശ് ക്ളാസെടുത്തു.