അഞ്ചൽ: കേരളകൗമുദി അഞ്ചൽ ഫെസ്റ്റിൽ പുനലൂർ ജ്വാലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച കവിയരങ്ങും കലാപരിപാടികളും ശ്രദ്ധേയമായി. ഡോ. വി.കെ ജയകുമാർ ഉദ്ഘാടനം ചെയ്തു.
അനീഷ് കെ അയിലറ,പി. എം രശ്മിരാജ്, ദീപക് ചന്ദ്രൻ മാങ്ങാട്, നിഷ്കളൻ കാട്ടാമ്പള്ളി, സുതിന, മാത്ര രവി, ഡോ. ബി. ഉഷാകുമാരി. എ.ജെ പ്രകാശ്, സുലോചന കുരുവിക്കോണം, കാരുകൊൺ മുരളി തുടങ്ങിയവർ കവിതകൾ അവതരിപ്പിച്ചു.
പുറത്ത് മഴ തകർത്തുപെയ്യവേ അക്ഷരയും സായൂജ്യയും ചടുലനൃത്തമാടി.
മുരുകൻ കാട്ടാക്കടയുടെ ബാഗ്ദാദ് എന്ന കവിതയുമായെത്തിയ നാലു വയസുകാരി കല്യാണി കാണികളുടെ ഹൃദയം കവർന്നപ്പോൾ നജിനയും സംഘവും അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസ് കാണികളെ ആവേശത്തിലാഴ്ത്തി.
അരുണിമ ശശാങ്കൻ, അനഘ അനിൽകുമാർ. ഐശ്വര്യ തങ്കം, എന്നിവരുടെ നൃത്തവും കാണികൾ നിറഞ്ഞ മനസോടെയാണ് കണ്ടിരുന്നത്.
വേദി സെക്രട്ടറി പി എം രശ്മിരാജ്. അധ്യാപകരായ അഭിലാഷ്, സുചിഗോപിക,ദിലീപ്കുമാർ, അഞ്ചൽ ഗോപൻ
എന്നിവർ നേതൃത്വം നൽകി