ചാത്തന്നൂർ: ശക്തമായ മഴയിൽ വീടിനോട് ചേർന്നുള്ള ചാലിന്റെ സംരക്ഷണ ഭിത്തി തകർന്നു. ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിലെ സാഫല്യത്തിൽ ജയകുമാറിന്റെ വീടിനോട് ചേർന്നുള്ള മഴവെള്ള ചാലിന്റെ സംരക്ഷണ ഭിത്തിയാണ് തകർന്നത്. ദേശീയ പാതയിൽ ചാത്തന്നൂർ ഇലക്ട്രിസിറ്റി ഓഫീസ് സമീപത്ത് നിന്നുള്ള ഓടയിൽ നിന്ന് മഴവെള്ളം ഒഴുകി ചാത്തന്നൂർ തോട്ടിൽ പതിക്കുന്നതിനായുള്ള പൊതു ചാലാണിത്. ഒരാൾ പൊക്കത്തിൽ പാറകൊണ്ട് കെട്ടിയിരുന്ന സംരക്ഷണ ഭിത്തി തകർന്നതോടെ വീടിന്റെ അടിത്തറയ്ക്കും ഭീഷണിയായിരിക്കുകയാണ്.