innaguration
പ്രോഗ്രസീവ് ഫോറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പുസ്തക പ്രദർശനവും സെമിനാറും ഡോ. ഷേർളി പി. ആനന്ദ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: പ്രോഗ്രസീവ് ഫോറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഞ്ചാലുംമൂട് കോർപ്പറേഷൻ ഓഡിറ്റോറിയത്തിൽ പുസ്തക പ്രദർശനവും സെമിനാറും നടന്നു. ഇതോടനുബന്ധിച്ച് ചേർന്ന സമ്മേളനം ഡോ. ഷേർളി പി. ആനന്ദ് ഉദ്ഘാടനം ചെയ്തു. 'കേരളത്തിലെ പ്രളയവും തമിഴ്നാട്ടിലെ വരൾച്ചയും നൽകുന്ന പാഠം എന്ത് ?' എന്ന വിഷയത്തിൽ ഡോ. ഷേർളി പി. ആനന്ദ് സെമിനാർ നയിച്ചു. ഡോ. കെ. ശ്രീരംഗനാഥൻ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. ജി. വാസുദേവൻ, ഡോ. ബി. ജനാർദ്ദനൻ പിള്ള, ഡോ. കെ.എൻ.ആർ. പിള്ള, ടി.കെ. വിനോദൻ, ജെ. ഷാജിമോൻ, എ. ഹസൻകുഞ്ഞ് എന്നിവർ സംസാരിച്ചു.