mayyanad
മയ്യനാട് യുണൈറ്റഡിന്റെ നവോത്ഥാന ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചിത്രരചനാ മത്സരം

കൊല്ലം: മയ്യനാട് യുണൈറ്റഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നവോത്ഥാന ദിനാചരണത്തോടനുബന്ധിച്ച് ചിത്രരചന, ലളിതഗാന മത്സരങ്ങൾ നടന്നു.

ചിത്രരചനാ മത്സര വിജയികൾ: കാറ്റഗറി 1: ഒന്നാം സ്ഥാനം എച്ച്. അവീൻനാഥ് (എൽ.കെ.ജി, മയ്യനാട് കെ.പി.എം സ്കൂൾ), രണ്ടാം സ്ഥാനം എസ്. സഞ്ജയ് (ഒന്നാം ക്ളാസ്, ഇരവിപുരം ന്യൂ എൽ.പി.എസ്). കാറ്റഗറി 2: ഒന്നാം സ്ഥാനം ആർ.സി. നവമി (3-ാം ക്ളാസ്, ദുബായ് ഒനവർ ഔൺ ഇംഗ്ളീഷ് ഹൈസ്കൂൾ), രണ്ടാം സ്ഥാനം അദ്വിതേയ (3-ാം ക്ളാസ്, എസ്.എൻ പബ്ളിക് സ്കൂൾ). കാറ്റഗറി 3: ഒന്നാം സ്ഥാനം പി.എസ്. കൃഷ്ണജിത്ത് (6-ാം ക്ളാസ്, മയ്യനാട് എച്ച്.എസ്.എസ്), രണ്ടാം സ്ഥാനം ആർ. ഹരിവരാസൻ (6-ാം ക്ളാസ്, കെ.പി.എം മോഡൽ സ്കൂൾ). കാറ്റഗറി 4: ഒന്നാം സ്ഥാനം എസ്. സന (10-ാം ക്ളാസ്, വാളത്തുംഗൽ ജി.വി.എച്ച്.എസ്.എസ്), രണ്ടാം സ്ഥാനം എസ്. ദേവിക (10-ാം ക്ളാസ്, വാളത്തുംഗൽ ഗവ. വി.എച്ച്.എസ്).

ലളിതഗാന മത്സര വിജയികൾ: കാറ്റഗറി 1: ഒന്നാം സ്ഥാനം എം.ആർ. ജാനകി (4-ാം ക്ളാസ്, തങ്കശേരി ഇൻഫന്റ് ജീസസ്), രണ്ടാം സ്ഥാനം അൽഫോൺസാ സാവിയോ (3-ാം ക്ളാസ്, വിമലഹൃദയ). കാറ്റഗറി 2: ഒന്നാം സ്ഥാനം ഫാത്തിമ സുൽഫിക്കർ (9-ാം ക്ളാസ്, വാളത്തുംഗൽ ഗേൾസ് ഹൈസ്കൂൾ), രണ്ടാം സ്ഥാനം കൃഷ്ണേന്ദു (9-ാം ക്ളാസ്, മയ്യനാട് കെ.പി.എം സ്കൂൾ).