പരവൂർ: ഡി.വൈ.എഫ്.ഐ നെടുങ്ങോലം മേഖലാ സമ്മേളനം ജില്ലാ സെക്രട്ടറി അരുൺ ബാബു ഉദ്‌ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ഹരികൃഷ്ണൻ, ബ്ലോക്ക് സെക്രട്ടറി എസ്. പ്രമോദ് എന്നിവർ സംസാരിച്ചു. സമ്മേളനത്തിനായി ജനങ്ങളിൽ നിന്ന് സ്വരൂപിച്ച തുക ചെലവഴിച്ച് പ്രളയബാധിതർക്കായി വാങ്ങിയ അവശ്യസാധനങ്ങൾ ഭാരവാഹികൾ ജില്ലാ സെക്രട്ടറി അരുൺ ബാബുവിന് കൈമാറി. ഭാരവാഹികളായി ആർ. രഞ്ജിത്ത് പോളച്ചിറ (പ്രസിഡന്റ്), രാകേഷ് (സെക്രട്ടറി), സനൽകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.