കൊല്ലം :ട്രാക്കിന്റെയും റെഡ്‌ക്രോസ് സൊസൈറ്റിയുടെയും പ്രപഞ്ച ഗ്രീൻമാർട്ടിന്റെയും ആഭിമുഖ്യത്തിൽ നഗരത്തിൽ പ്രവർത്തനമാരംഭിച്ച പ്രളയദുരിതാശ്വാസ സംഭരണകേന്ദ്രങ്ങൾ കൊച്ചുപിലാംമൂട് റെഡ്‌ക്രോസ് ഹാളിൽ എൻ.കെ. പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
റെഡ്‌ക്രോസ് ഹാളിലും ചന്ദനത്തോപ്പ് ഐ.ടി.ഐ ജംഗ്ഷനിലെ ചക്കമുക്കിലുമാണ് സംഭരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. എം.വി.ഐ ശരത്ചന്ദ്രൻ, ട്രാക്ക് സെക്രട്ടറി ജോർജ് എഫ്. സേവ്യർ വലിയവീട്, ട്രഷറർ ജോർജ് തോമസ്, ജോയിന്റ് സെക്രട്ടറി ക്യാപ്റ്റൻ ക്രിസ്റ്റഫർ ഡികോസ്റ്റ, എക്‌സിക്യൂട്ടീവ് അംഗം ഓലയിൽ സാബു, ലൈഫ് മെമ്പർ പ്രൊഫ. മാത്യു കെ. ജേക്കബ്, റെഡ്‌ക്രോസ് ചെയർമാൻ മാത്യു ജോൺ, സെക്രട്ടറി ബാലു, രാജു, ജോസഫ് നെറ്റോ, പ്രൊഫ മോഹൻദാസ്, കോ ഓർഡിനേറ്റർ എം. അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു. ഫോൺ: 9387676757.