പുനലൂർ: കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ ജില്ലാ സമ്മേളനവും ജീവകാരുണ്യ പ്രസ്ഥാനമായ ഇടമൺ ഗുരുകുലം അഭയകേന്ദ്രത്തിന്റെ പുരസ്കാര വിതരണവും മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു. പിറവന്തൂർ വിജയരാജ് അദ്ധ്യക്ഷത വഹിച്ചു. നന്മ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി.എസ്. പയ്യനടം പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം ഡയറക്ടർ പിറവന്തൂർ ഗോപാലകൃഷ്ണൻ, സി.പി.എം പുനലൂർ ഏരിയാ സെക്രട്ടറി എസ്. ബിജു, സി.പി.ഐ പുനലൂർ മണ്ഡലം സെക്രട്ടറി സി. അജയപ്രസാദ്, കോൺഗ്രസ് പുനലൂർ ബ്ലോക്ക് പ്രസിഡന്റ് നെൽസൺ സെബാസ്റ്റ്യൻ, ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം ബി. രാധാമണി, നഗരസഭ കൗൺസിലർമാരായ എസ്. സുബിരാജ്, ജി. ജയപ്രകാശ്, അഭയ കേന്ദ്രം ജനറൽ മാനേജർ രാജൻ മൈത്രേയ, സെന്റ് തോമസ് ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോ.കെ.ടി. തോമസ് തുടങ്ങിയവർ സംസാരിച്ചു.
മികച്ച ജീവകാരണ്യ പ്രവർത്തകനായ അഭയ കേന്ദ്രം പ്രസിഡന്റ് ഇടമൺ റെജിയെ മന്ത്രി കെ. രാജുവും കലാകാരൻമാരെ നഗരസഭ ചെയർമാൻ കെ. രാജശേഖരനും ആദരിച്ചു. മുൻ നഗരസഭാ ചെയർമാൻ എം.എ. രാജഗോപാൽ അംഗങ്ങളുടെ തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു. നന്മ ജില്ലാ ഭാരവാഹികളായി ആർ.സി. ഡോൺ(പ്രസിഡന്റ്), വിജയകല, കോട്ടത്തല സുരേഷ് (വൈസ് പ്രസിഡന്റുമാർ), പിറവന്തൂർ വിജയരാജ് (സെക്രട്ടറി), പ്രദീപ് നീലാംബരി, സജിത്ത് സാന്ദ്ര (ജോ.സെക്രട്ടറിമാർ), ദിലീപ് പത്തനാപുരം (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.