lapto
തെന്മല പഞ്ചായത്തിൽ ഉന്ന വിദ്യാഭ്യാസം ചെയ്യുന്നപട്ടിക ജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രസിഡന്റ് ആർ.ലൈലജ ലാപ്ടോപ്പുകൾ വിതരണം ചെയ്യുന്നു

പുനലൂർ: തെന്മല പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഉന്നത വിദ്യാഭ്യാസം നടത്തുന്ന പട്ടികജാതി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തു. മൂന്നര ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. പഞ്ചായത്ത് ഹാളിൽ ചേർന്ന ചടങ്ങിൽ പ്രസിഡന്റ് ആർ. ലൈലജ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് എൽ. ഗോപിനാഥപിളള അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ എസ്. സുജാത, എ. ജോസഫ്, മുംതാസ് ഷാജഹാൻ, ആർ. സുരേഷ്, അസി. സെക്രട്ടറി രാജേഷ് തുടങ്ങിയവർ സംസാരിച്ചു.