joint
കേരള ലീഗൽ മെട്രോളജി ഡിപ്പാർട്ട്‌മെന്റ് സ്​റ്റാഫ് അസോസിയേഷൻ നേതൃത്വത്തിൽ പ്രളയ ദുരിത ബാധിതർക്കായി സമാഹരിച്ച അവശ്യ സാധനങ്ങൾ

കൊല്ലം: ജോയിന്റ് കൗൺസിൽ അംഗ സംഘടനയായ കേരള ലീഗൽ മെട്രോളജി ഡിപ്പാർട്ട്‌മെന്റ് സ്​റ്റാഫ് അസോസിയേഷൻ പ്രളയ ദുരന്തബാധിതർക്കായി അവശ്യ സാധനങ്ങൾ സമാഹരിച്ചു. ശേഖരിച്ച ആയിരത്തിലധികം കിലോ അരിയും മ​റ്റ് സാധനങ്ങളും തിരുവനന്തപുരം പ്രസ് ക്ലബിലെ ശേഖരണ കേന്ദ്രത്തിലേക്ക് ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി ജയച്ചന്ദ്രൻ കല്ലിംഗൽ, കേരള ലീഗൽ മെട്രോളജി ഡിപ്പാർട്ട്‌മെന്റ് സ്​റ്റാഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജി.ആർ. രാജീവ്, എസ്. സജീവ്, എസ്.ആർ. രാഖേഷ് എന്നിവർ ചേർന്ന് കൈമാറി. അസോസിയേഷൻ നേതാക്കളായ എസ്.എസ്. ചന്ദ്രബാബു, കെ.ആർ. രതീഷ്‌കുമാർ, ജി.ഡി. ദേവരാജ്, പി. വിജയകുമാർ, ബി. അനിൽകുമാർ എന്നിവർ സാധനങ്ങൾ ശേഖരിക്കാൻ നേതൃത്വം നൽകി.