കൊല്ലം : പ്രമാദമായ രഞ്ജിത്ത് ജോൺസൺ വധക്കേസിന്റെ അന്വേഷണ മികവിന് എസ്.ഐ വി.അനിൽകുമാറിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അവാർഡ്. അന്വേഷണ മികവിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകുന്ന പുരസ്കാരം നേടുന്ന രാജ്യത്തെ ആദ്യ എസ്.ഐ ആകും അനിൽകുമാർ. ഇതിന് മുൻപ് കേരളത്തിൽ നിന്ന് രണ്ട് ഡിവൈ.എസ്.പി മാർക്ക് മാത്രമാണ് ഈ അവാർഡ് ലഭിച്ചിട്ടുള്ളത്. സി.ബി.ഐ, എൻ.ഐ.എ തുടങ്ങിയ ഏജൻസികളിലെ എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് അനിലിനൊപ്പം ഇത്തവണ അവാർഡ് നേടിയത്.
കഴിഞ്ഞ ആഗസ്റ്റിൽ കാണാതായ പേരൂരിലെ രഞ്ജിത്ത് ജോൺസന്റേത് കൊലപാതകമാണെന്ന് കണ്ടെത്തിയതും പ്രതികളെ പിടികൂടിയതും അന്ന് അഞ്ചാലുംമൂട് എസ്.ഐ ആയിരുന്ന അനിൽകുമാറാണ്. ആദ്യ പ്രതി അറസ്റ്റിലായി 90 ദിവസത്തിനകം കുറ്റപത്രം നൽകാനും വേഗത്തിൽ വിചാരണ പൂർത്തിയാക്കി പ്രതികൾക്ക് ശിക്ഷ ഉറപ്പ് വരുത്താനുമായി. ഈ മികവാണ് അനിലിനെ അവാർഡിനർഹനാക്കിയത്. ഇപ്പോൾ ചവറ എസ്.ഐ ആണ് അനിൽകുമാർ.