അഞ്ചൽ: അഞ്ചൽ ടൗണിന്റെ വികസനത്തിന് മുഖ്യതടസം സ്ഥലപരിമിതിയാണെന്ന് രചന ഗ്രാനൈറ്റ്സ് എം.ഡിയും അഞ്ചൽ ഫെസ്റ്റ് കോ സ്പോൺസറുമായ കെ. യശോധരൻ പറഞ്ഞു. അഞ്ചൽ ഫെസ്റ്റിന്റെ ഭാഗമായി അഞ്ചലിന്റെ വികസനം എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗതഗാതക്കുരുക്കിൽ വീർപ്പുമുട്ടുകയാണ് അഞ്ചൽ ടൗൺ. ഇതിന് പരിഹാരം കണ്ടെത്തിയാൽ മാത്രമേ ടൗണിന്റെ കൂടുതൽ വികസനം സാദ്ധ്യമാകൂ. മാറിമാറി വരുന്ന സർക്കാരുകളും ത്രിതല പഞ്ചായത്തും ടൗണിന്റെ വികസനത്തോട് മുഖംതിരിക്കുന്ന സമീപനമാണെന്നും അദ്ദേഹം പറഞ്ഞു.
അഘോഷ കമ്മിറ്റി ചെയർമാനും അഞ്ചൽ ശബരിഗിരി ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാനുമായ ഡോ.വി.കെ. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ജി.ഡി.പി.എസ് കേന്ദ്ര കമ്മിറ്റി അംഗം ആർച്ചൽ സോമൻ, എക്സ് സർവീസ് ലീഗ് മേഖലാ പ്രസിഡന്റ് പി. അരവിന്ദൻ, ജി. കലമാസനൻ, സി. കേശവൻ സ്മാരക സമിതി പ്രസിഡന്റ് അനീഷ് കെ. അയിലറ, സി.പി.ഐ നേതാവ് കെ. സോമരാജൻ, വി.എസ്.എസ് ഇടമുളയ്ക്കൽ യൂണിറ്റ് പ്രസിഡന്റ് ബി. വേണുഗോപാൽ, മുരളി പുത്താറ്റ്, റിട്ട. പ്ലാനിംഗ് ബോർഡ് അഡി. ഡയറക്ടർ കെ. നടരാജൻ, കെ. സുകുമാരൻ പനച്ചവിള തുടങ്ങിയവർ സംസാരിച്ചു. ആഘോഷ കമ്മിറ്റി കോ ഓഡിനേറ്റർ അഞ്ചൽ ഗോപൻ സ്വാഗതവും കേരളകൗമുദി അഞ്ചൽ ലേഖകൻ അഞ്ചൽ ജഗദീശൻ നന്ദിയും പറഞ്ഞു.