പത്തനാപുരം: പത്തനാപുരം കല്ലുംകടവ് ചെങ്കിലാത്ത് വീടിനോട് ചേർന്ന കോൺക്രീറ്റ് കെട്ടിടം മഴയിൽ തകർന്നുവീണു. ചെങ്കിലാത്ത് മേക്കണ്ടത്തിൽ യോഹന്നാന്റെ വീടിനോട് ചേർന്ന കെട്ടിടമാണ് തകർന്നത്. പാചകം ചെയ്യുന്നതിനും സാധനങ്ങൾ സൂക്ഷിക്കുന്നതിനുമായി നിർമ്മിച്ച കെട്ടിടം കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടുമണിയോടെയാണ് തകർന്നത്. പകൽ സമയം അല്ലാതിരുന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. ശാലേംപുരം ഇളങ്ങാട് ടി.ജി. പാപ്പച്ചന്റെ വീടിന്റെ സംരക്ഷണ ഭിത്തിയും കഴിഞ്ഞ ദിവസത്തെ മഴയിൽ തകർന്നു.