പുനലൂർ: കനത്ത മഴയിൽ പുനലൂർ താലൂക്കിൽ നാല് വീടുകൾ കൂടി നശിച്ചു.
ഒരു കിണറും ഇടിഞ്ഞുതാണു.
കരവാളൂർ വെഞ്ചേമ്പ് തുണ്ടിൽ വീട്ടിൽ അജയകുമാർ, അഞ്ചൽ ഒരുനട സൗമ്യ ഭവനിൽ മുരളീധരൻ, ഇടമുളയ്ക്കൽ പുത്താറ്റ് പുത്തൻവിള വീട്ടിൽ ഷിജുഖാൻ, ഏരൂർ മുത്ത്കോണത്ത് വീട്ടിൽ ശ്രീലത എന്നിവരുടെ വീടുകളാണ് നശിച്ചത്. ഏറം അലിയാർമുക്ക് രോഹിണി വിലാസത്തിൽ സനൽകുമാറിന്റെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞുതാണത്.
വെഞ്ചേമ്പിൽ അജയകുമാറും ഭാര്യ രജനിയും മകനും ഉറങ്ങിക്കിടക്കുമ്പോഴാണ് വീടിന്റെ ഒരു ഭാഗം തകർന്നത്. ശബ്ദം കേട്ട് ഇവർ പുറത്തിറങ്ങിയപ്പോഴാണ് സംഭവം അറിയുന്നത്. ഇന്നലെ പുലർച്ചെ 2.30നായിരുന്നു സംഭവം. മുരളീധരന്റെ വീടിന് മുകളിൽ മരം പിഴുതുവീണാണ് നാശം സംഭവിച്ചത്.