wave
തൊടിയൂർ ഷാരോൺ രചിച്ച 'വേവ് ' എന്ന പുസ്തകത്തിന്റെ പ്രകാശനം വവ്വാക്കാവ് സോമരാജന് ആദ്യ പ്രതി നൽകി ജില്ലാ പഞ്ചായത്തംഗം അഡ്വ.അനിൽ എസ്.കല്ലേലിഭാഗം നിർവഹിക്കുന്നു

തൊടിയൂർ: ശ്രീനാരായണ ഗുരുദേവന്റെ ദൈവദശകത്തെ ആധാരമാക്കി യുവ എഴുത്തുകാരൻ തൊടിയൂർ ഷാരോൺ രചിച്ച 'വേവ് 'എന്ന പുസ്തകത്തിന്റെ പ്രകാശനം കല്ലേലിഭാഗം ഗുരുകുലത്തിൽ നടന്നു. സമ്മേളനത്തിന്റെ ഉദ്ഘാടനവും പുസ്തക പ്രകാശനവും ജില്ലാ പഞ്ചായത്തംഗം അനിൽ എസ്. കല്ലേലിഭാഗം നിർവഹിച്ചു. എഴുത്തുകാരൻ വവ്വാക്കാവ് സോമരാജൻ ആദ്യപ്രതി സ്വീകരിച്ചു.
കരുനാഗപ്പള്ളി സർഗചേതന പ്രസിഡന്റ് പി.ബി. രാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡോ.ബി.ആർ. പ്രസാദ് പുസ്തകം പരിചയപ്പെടുത്തി. ആദിനാട് നാസർ, ഡി. ചിദംബരൻ, തൊടിയൂർ വസന്തകുമാരി, കെ. ഗോപിദാസ് , ജയചന്ദ്രൻ തൊടിയൂർ, സുഭാഷ് കരയനാത്തിൽ, എൻ. പ്രസന്നൻപിള്ള, ജി. സുന്ദരേശൻ, ടി. മുരളീധരൻ, മോഹനദാസൻ പിള്ള, ഷിഹാബ് എസ്. പൈനുംമൂട്, കുട്ടപ്പൻ പട്ടകടവിൽ എന്നിവർ സംസാരിച്ചു. തൊടിയൂർ ഷാരോൺ മറുപടി പ്രസംഗം നടത്തി. ഷീലാ ജഗധരൻ സ്വാഗതവും ഷാനവാസ് കമ്പിക്കീഴിൽ നന്ദിയും പറഞ്ഞു.
തുടർന്ന് നടന്ന കവിഅരങ്ങിൽ വൈ. സ്റ്റീഫൻ, ഡി. മുരളീധരൻ, പ്രസന്നൻ വേളൂർ, ജെ.പി. പാവുമ്പ, തഴവ രാധാകൃഷ്ണൻ ,കെ.എസ്. രജു കരുനാഗപ്പള്ളി, വയലിത്തറ രവി, അനിൽ ചൂരക്കാടൻ, മീനാക്ഷി, സി.ജി. പ്രദീപ്കുമാർ, ബി. സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.