anchalammood-home
മഴയത്ത് തകർന്ന അഷ്ടമുടിയിലെ വീട്

അഞ്ചാലുംമൂട്: ശക്തമായ മഴയത്തും കാറ്റത്തും വീട് തകർന്നു. അഷ്ടമുടി അഷ്ടജലറാണി പള്ളിക്ക് സമീപം വലിയവിള വീട്ടിൽ ഫ്രാൻസിസിന്റെ വീടാണ് തകർന്നത്. ഞായാറാഴ്ച രാത്രിയിലുണ്ടായ കനത്ത മഴയിൽ വീടിന്റെ മേൽക്കൂരയിലെ ഓടുകൾ തകർന്നു വീഴുകയായിരുന്നു. അപകടസമയത്ത് വീട്ടുകാർ അടുത്തുള്ള ബന്ധുവീട്ടിലായിരുന്നതിനാൽ ആളപായമുണ്ടായില്ല.