12-d

അഞ്ചൽ: കുന്നും മലകളും താണ്ടി അഗ്നിയിലൂടെയും ജലത്തിലൂടെയും ഊളിയിട്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ് കേരള കൗമുദി അഞ്ചൽ ഫെസ്റ്റിലെ 12 ഡി തീയേറ്റർ.

മൂവി തുടങ്ങുമ്പോൾ തന്നെ പ്രേക്ഷകരും കഥാപാത്രങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന അപൂർവ്വാനുഭവമാണ്.
ശീതീകരിച്ച വാഹനത്തിനുള്ളിലാണ് 12 ഡി തീയേറ്റർ പ്രവർത്തിക്കുന്നത്.

കുട്ടികൾക്കുള്ള വിനോദ വിജ്ഞാന ആനിമേഷൻ ചിത്രങ്ങൾ മുതിർന്നവർക്കുള്ള സാഹസിക ആനിമേഷൻ ചിത്രങ്ങൾ എല്ലാ വിഭാഗങ്ങൾക്കുമുള്ള ഹൃദ്യവും മനോഹരവുമായ ആക്ഷൻ ചിത്രങ്ങൾ എന്നിവയെല്ലാം കാറ്റ്, ഇടി, മഴ, മിന്നൽ, മഞ്ഞ്, പുക, സുഗന്ധം തുടങ്ങിയ അനുഭവങ്ങൾ പ്രേക്ഷകരിലെത്തിച്ചുകൊണ്ടാണ് 12 ഡി തീയേറ്റർ പ്രദർശനം തുടരുന്നത്. കൊല്ലം ഫാന്റസി ലാൻഡ് ആണ് ഫെസ്റ്റിൽ ഈ അപൂർവ ദൃശ്യാനുഭവം ഒരുക്കിയിരിക്കുന്നത്.