mishanam1

ഓച്ചിറ: ഉടമ സ്ഥലത്തില്ലാതെ പൂട്ടിയിട്ടിരുന്ന വീട് കുത്തിത്തുറന്ന മോഷ്ടാക്കൾ സി.സി.ടി.വി ദൃശ്യങ്ങൾ സൂക്ഷിച്ചിരുന്ന ഹാർഡ് ഡിസ്‌ക് കടത്തിക്കൊണ്ടുപോയി. ഓച്ചിറ ഞക്കനാൽ ചെറുതിട്ടയിൽ ധ‌ർമ്മദാസിന്റെ വീട്ടിലാണ് മോഷ്ടാക്കൾ എത്തിയത്. ഇന്നലെ രാവിലെ വീട് സൂക്ഷിപ്പുകാരൻ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്.

ബെഡ് റൂം തല്ലിത്തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ മറ്റൊന്നും കിട്ടാത്തതിനാൽ സി.സി.ടി.വിയുടെ ദൃശ്യങ്ങൾ സൂക്ഷിച്ചിരുന്ന ഹാർഡ് ഡിസ്ക് കടത്തിക്കൊണ്ടു പോകുകയായിരുന്നു. ധർമ്മദാസും കുടുംബവും ഒരുമാസത്തിനുമുമ്പാണ് നാട്ടിൽ വന്നിട്ട് മസ്കറ്റിലേക്ക് മടങ്ങിപ്പോയത്. ഓച്ചിറ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രിയിൽ അഴീക്കൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഉൾപ്പെടെ വ്യാപകമായി മോഷണം നടന്നിരുന്നു.