well

ശാസ്താംകോട്ട: പള്ളിക്കലാർ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് കൊല്ലം ശൂരനാട് വടക്ക് പഞ്ചായത്തിലെ പടിഞ്ഞാറ്റുമുറിയിലെ നിരവധി വീടുകളിൽ വെള്ളം കയറി. 26 കുടുംബങ്ങളെ പടിഞ്ഞാറ്റുമുറി അഴകിയകാവിലെ അംഗൻവാടിയിൽ ആരംഭിച്ച ക്യാമ്പിലേക്ക് മാറ്റി. കൊല്ലം ജില്ലയിലെ ആദ്യ ദുരിതാശ്വാസ ക്യാമ്പാണിത്. പത്തനംതിട്ടയിൽ നിന്ന് ഒഴുകിയെത്തുന്ന പള്ളിക്കലാറ്റിൽ ഉച്ചയ്ക്ക്ശേഷമാണ് ജലനിരപ്പ് ഉയർന്നത്.

മഴയ്ക്ക് ശമനമുണ്ടായെങ്കിലും പള്ളിക്കലാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. ഈ സാഹചര്യത്തിലാണ് ദുരിതാശ്വാസ ക്യാമ്പ് തുടങ്ങാൻ തീരുമാനിച്ചത്. ഉച്ചക്ക് ശേഷം ആൾക്കാരെ അംഗൻവാടിയിലേക്ക് മാറിയിരുന്നു. പഞ്ചായത്ത് റവന്യൂ അധികൃതർ സ്ഥലത്തെത്തിയശേഷം രാത്രി എട്ടുമണിയോടെയാണ് ക്യാമ്പ് തുടങ്ങിയത്.