അഞ്ചൽ: കൗമുദി ഫെസ്റ്റിൽ ഇന്നലെ അഭൂതപൂർവ്വമായ തിരക്കാണ് അനുഭവപ്പെട്ടത്. കുട്ടികളുടെ അമ്യൂസ് മെന്റ് പാർക്കിലും വൻ തിരക്കായിരുന്നു. 40 അടി ചതുരത്തിൽ തയ്യാറാക്കിയ കൃത്രിമതടകത്തിലെ ബോട്ടുസവാരിയും കൂകിവിളിച്ചുകൊണ്ടു പാളത്തിലൂടെയുള്ള ട്രെയിൻ യാത്രയും, ബലൂൺ മലയുമെല്ലാം കുട്ടികൾക്ക് സന്തോഷത്തിന്റെ പൊരുമഴയാണ് സമ്മാനിക്കുന്നത്.