കൊല്ലം: ദി പ്രാക്കുളം ഫ്രണ്ട്സ് ക്ലബ് ആൻഡ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പ്രളയ ദുരിതബാധിതരെ സഹായിക്കാനായി വിഭവ സമാഹരണം നടത്തി.
വീടുകൾ സന്ദർശിച്ച് ബിസ്കറ്റ്, അരി, പയർ, തേയില, കുടിവെള്ളം, വസ്ത്രങ്ങൾ തുടങ്ങിയവ സഹിതം ഏകദേശം 30000 രൂപയുടെ വിഭവങ്ങൾ സമാഹരിച്ചു. ഇവ പ്രളയബാധിതർക്ക് കൈമാറാനായി ജില്ലാ ഭരണകൂടത്തിന് കൈമാറി. ക്ലബ് സെക്രട്ടറി സിജു അരവിന്ദ്, ജോയിന്റ് സെക്രട്ടറി അജിത്ത്, ബാലവേദി പ്രസിഡന്റ് ആർ. അശ്വന്ത്, സെക്രട്ടറി വിവേക് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമാഹരണം.