viswanathan
ടി.ജി. വിശ്വനാഥന്റെ ചരമവാർഷികദിന അനുസ്മരണ സമ്മേളനം യു.‌ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ ഉദ്ഘാടനം ചെയ്യുന്നു

പരവൂർ: സഹകരണ പ്രസ്ഥാനത്തിൽ സമാനതകളില്ലാത്ത വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അഡ്വ. ടി.ജി. വിശ്വനാഥനെന്ന് യു.‌ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ പറഞ്ഞു. ടി.ജി. വിശ്വനാഥന്റെ 12-ാമത് ചരമവാർഷികദിന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ് പരവൂർ നോർത്ത് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പരവൂർ മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. പരവൂർ രമണൻ, സുന്ദരേശൻ പിള്ള, നെടുങ്ങോലം രഘു, പരവൂർ സജീബ്, സുരേഷ് ഉണ്ണിത്താൻ, ടി.ജി. പ്രതാപൻ, ഹാഷിം, ജയശങ്കർ, എൻ. രഘു, ബി. സുരേഷ്, ദീപക്, സുനിൽകുമാർ, വി. പ്രകാശ് എന്നിവർ സംസാരിച്ചു.