lory
തെന്മല-ഡാംറോഡിലെ രണ്ടാം വളവിൽ നിയന്ത്രണം വിട്ട് മറിഞ്ഞ ചരക്ക് ലോറി

പുനലൂർ: തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് സാധനങ്ങളുമായി വന്ന ലോറി തെന്മല ഡാം റോഡിലെ രണ്ടാംവളവിൽ നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ 3നായിരുന്നു അപകടം. രണ്ടാംവളവിൽ തിരിയുന്നതിനിടെ നിയന്ത്രണംവിട്ട് സമീപത്തെ കൊക്കയിലേക്ക് മറിയുകയായിരുന്നു.പാതയിലെ രണ്ട് വളവുകളിലും തറയോട് പാകിയത് മൂലം വാഹനങ്ങൾ മഴയത്ത് തെന്നിമാറുന്നത് പതിവ് സംഭവമാണ്. രണ്ടുദിവസം മുമ്പും സമീപത്ത് നടന്ന ബൈക്ക് അപകടത്തിൽ ഒരു യുവാവ് മരിച്ചിരുന്നു.