കൊല്ലം: ചവറ ബി.ജെ.എം ഗവ. കോളേജിലെ എൻ.എസ്.എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ആരോഗ്യ ശുചിത്വ ബോധവൽക്കരണ റാലി നടത്തി. ആഗസ്റ്റ് 1 മുതൽ 15 വരെ നീളുന്ന സ്വച്ഛ ഭാരത് ദ്വൈവാര പരിപാടികളുടെ ഭാഗമായി എൻ.എസ്.എസ് പ്രവർത്തന ഗ്രാമമായ ചെറുശേരി ഭാഗത്താണ് റാലി നടത്തിയത്. കോളേജിൽ നിന്നാരംഭിച്ച റാലി പ്രിൻസിപ്പൽ ഡോ. മിനി എൻ. രാജൻ ഫ്ലാഗോഫ് ചെയ്‌തു. പ്രോഗ്രാം ഓഫീസർ ഡോ. ജി. ഗോപകുമാർ, പി.ടി. ഹരികൃഷ്‌ണൻ, അഖിൽ, തസ്ലീമ അരുൺ, ശരത്, രാഹുൽ, എബിൻ എന്നിവർ നേതൃത്വം നൽകി.