bdjs
ബി.ഡി.ജെ.എസ്.പുനലൂർ നിയോജകമണ്ഡലം തല ഭാരവാഹികളുടെ സംയുക്ത യോഗം ജില്ലാ പ്രസിഡൻറ് വനജാവിദ്യാധരൻ ഉദ്ഘാടനം ചെയ്യുന്നു.

പുനലൂർ: രാജ്യത്തെ അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് രൂപീകരിച്ച ബി.ഡി.ജെ.എസിനെ കരുത്തുറ്റ സംഘടനയാക്കി മാറ്റുമെന്ന് ജില്ലാ പ്രസിഡന്റ് വനജ വിദ്യാധരൻ പറഞ്ഞു. ബി.ഡി.ജെ.എസ് പുനലൂർ നിയോജകമണ്ഡലം തല ഭാരവാഹികളുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. നിയോജകമണ്ഡലം പ്രസിഡന്റ് ഏരൂർ സുനിൽ അദ്ധ്യക്ഷത വഹിച്ചു. മഹിളാസേന ജില്ലാ വൈസ് പ്രസിഡന്റ് ഷീജ രംഗനാഥൻ, പുനലൂർ നിയോജകമണ്ഡലം പ്രസിഡന്റ് ഗിരിജ തമ്പി, ബി.ഡി.ജെ.എസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് കെ. ലിബുകുമാർ, സെക്രട്ടറി ആർച്ചൽ രവികുമാർ, പുനലൂർ മണ്ഡലം പ്രസിഡന്റ് കലയനാട് ഗീത, അഞ്ചൽ കൃഷ്ണൻകുട്ടി, വിജയമ്മ രവീന്ദ്രൻ, ഇടമൺ അനീഷ്, അജിത അനിൽ, നിമിഷ, രാജൻ തുടങ്ങിയവർ സംസാരിച്ചു.