police
കൊല്ലം-ചെങ്കോട്ട റെയിൽവേ പാത കടന്ന് പോകുന്ന കഴുതുരുട്ടി റെയിൽവേ സ്റ്റേഷനിൽ ഡോഗ് സ്ക്വാഡും, പൊലിസും പരിശോധനകൾ നടത്തുന്നു.

പുനലൂർ: സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായി കൊല്ലം - ചെങ്കോട്ട റെയിൽവേ പാതയിലും റെയിൽവേ സ്റ്റേഷനുകളിലും ബോംബ് സ്ക്വാഡ് പരിശോധന നടത്തി. ഇവർക്കൊപ്പം റെയിൽവേ പൊലീസും ഡോഗ് സ്ക്വാഡും പരിശോധനയ്ക്കെത്തിയിരുന്നു. കിളികൊല്ലൂർ, കുണ്ടറ, കൊട്ടാരക്കര, പുനലൂർ, തെന്മല, കഴുതുരുട്ടി, ന്യൂ ആര്യങ്കാവ്, ഓൾഡ് ആര്യാങ്കാവ് എന്നീ റെയിൽവേ സ്റ്റേഷനുകളിലും ട്രാക്കിലും ട്രാക്ക് കടന്ന് പോകുന്ന ആൾ താമസമില്ലാത്ത പ്രദേശങ്ങളിലുമായിരുന്നു പരിശോധന. രണ്ട് ആഴ്ച മുമ്പും കൊല്ലം-ചെങ്കോട്ട റെയിൽവേ പാതയിൽ പരിശോധന നടത്തിയിരുന്നു. എസ്.ഐ. ഷിഹാബുദ്ദീൻ, എ.എസ്.ഐ ഷാജഹാൻ, ഇന്റലിജൻസ് വിഭാഗം സി.പി.ഒ രവിചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.