പരവൂർ: എസ്.എൻ.വി.ആർ.സി ബാങ്ക് പ്രസിഡന്റായിരുന്ന ടി.ജി. വിശ്വനാഥന്റെ അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് പരവൂർ എസ്.എൻ.വി.ആർ.സി ബാങ്കിൽ നടന്ന സഹകരണ സെമിനാർ എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്‌ഘാടനം ചെയ്തു. ആദായനികുതി വകുപ്പ് മുഖേന കേരളത്തിലെ സഹകരണ പ്രസ്ഥാനം നേരിടുന്ന വെല്ലുവിളികൾ കേന്ദ്ര ഭരണാധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് എം.പി പറഞ്ഞു.
ചടങ്ങിൽ ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ ഡോ. പ്രതാപവർമ്മ തമ്പാൻ മുഖ്യപ്രഭാഷണം നടത്തി. 'സഹകരണ പ്രസ്ഥാനം നേരിടുന്ന വെല്ലുവിളികളും പരിഹാരമാർഗങ്ങളും' എന്ന വിഷയത്തിൽ മദനചന്ദ്രൻ നായർ സെമിനാർ നയിച്ചു. സഹകരണ സംഘം ഡെപ്യൂട്ടി രജിസ്ട്രാർ /കൺകറന്റ് ഓഡിറ്റർ എസ്. സുശീല, പരവൂർ റീജിയണൽ സഹകരണ ബാങ്ക് പ്രസിഡന്റ് വിജയകുമാരക്കുറുപ്പ്, കുലശേഖരപുരം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് രേണുജി, ഡെപ്യൂട്ടി രജിസ്ട്രാർ ബി.ബി.പി ജോർജ്ജ്, ബാങ്ക് വൈസ് പ്രസിഡന്റ് ഡി. മോഹൻദാസ്, മുൻ പി.എസ്.സി മെമ്പർ ജി. രാജേന്ദ്രപ്രസാദ്, ബാങ്ക് പ്രസിഡന്റ് നെടുങ്ങോലം രഘു എന്നിവർ സംസാരിച്ചു.