al
ഇടവട്ടം കാരുവേലിൽ ജലജാ ഭവനിൽ ജലജകുമാരിയുടെ വീടിന്റെ അടുക്കളഭാഗം മഴയിൽ തകർന്നു വീണ നിലയിൽ

പുത്തൂർ: ശക്തമായ മഴയിൽ ഇടവട്ടത്ത് വീട് തകർന്നു. ഇടവട്ടം കാരുവേലിൽ ജലജാഭവനിൽ ജലജാകുമാരിയുടെ വീടാണ് തകർന്നത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. വീടിന്റെ അടുക്കളയുടെ പിൻഭാഗത്തെ ഭിത്തി പൂർണമായും നിലംപൊത്തി. ഇതിനോട് ചേർന്ന മുറികളിലെ ഭിത്തിയും ഇളകി മാറി ഏതും സമയവും വീഴാവുന്ന നിലയിലാണ്. അപകടസമയം അടുക്കളയിൽ ആരും ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.